പത്തനംതിട്ട : ലോക്ക് ഡൌണിലും കുടിവെള്ളം മുട്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് പത്തനംതിട്ട വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍. നഗരപ്രദേശത്ത് പരാതികളില്ലാത്ത ഒരുദിവസംപോലും ഉണ്ടായിട്ടില്ല. തികഞ്ഞ അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങേറുന്ന ഒരു സ്ഥലമായി ഇതുമാറി. വകുപ്പ് മേധാവികളോ എന്തിന് മന്ത്രി നേരിട്ട് പറഞ്ഞാലും പൈപ്പ് തുറന്നാല്‍ വെള്ളമല്ല …കാറ്റ് മാത്രം ലഭിക്കും. കേടായ പൈപ്പുകള്‍ നന്നാക്കുന്നതിനും മുടങ്ങിയ ജലവിതരണം പുനസ്ഥാപിക്കുന്നതും അത്ര എളുപ്പമല്ല എന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. സര്‍ക്കാര്‍ കാര്യമല്ലേ …അത് മുറപോലെയേ നടക്കൂ …അതായത് നാട് മുഴുവന്‍ വന്ന് സമരം ചെയ്താലും ഞങ്ങള്‍ക്ക് ഇങ്ങനെയൊക്കെയേ പറ്റൂ……സമരം ..ഇതെത്ര കാണുന്നതാ ദിവസവും തങ്ങള്‍ എന്ന പുശ്ചവും.
ഇന്ന് ലോക്ക് ഡൌണിലും സമരം നടന്നു. പത്തനംതിട്ട നഗരസഭയുടെ മുന്‍ ചെയര്‍പേഴ്സന്‍ ഗീതാ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ സമരം. നിവര്‍ത്തികേടുകൊണ്ടാണ് ഇവിടെ കുത്തിയിരിക്കേണ്ടി വന്നതെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഗീതാ സുരേഷ് പ്രതിനിധാനം ചെയ്യുന്ന വാർഡിലെ വിശ്വകർമ നഗർ പ്രദേശത്ത് കുടിവെള്ളം ലഭിക്കാതായിട്ട് ദിവസങ്ങള്‍ പലതുകഴിഞ്ഞു. പലപ്രാവശ്യം പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് സമരവുമായി ഇറങ്ങിത്തിരിച്ചത്. പരാതി നല്‍കിയാല്‍ സ്വീകരിക്കുവാനോ തകരാറുകള്‍ പരിഹരിക്കുവാനോ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ പലപ്പോഴും ഇവിടെ ഉണ്ടാകില്ല. എപ്പോള്‍ വന്നാലും ഇവരൊക്കെ ഫീല്‍ഡില്‍ ആയിരിക്കും. പരാതിക്കാരുടെ ഫീല്‍ഡില്‍ ഇവര്‍ വരാറില്ല.
സമരത്തെത്തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുടിവെള്ളവിതരണം അടിയന്തിരമായി പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തകരാറുകള്‍ ഉള്ള സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ കരാറുകാരന് നിർദ്ദേശം നൽകുകയും ചെയ്തു. വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ ഉപരോധസമരം നടത്തിയ അഡ്വ ഗീത സുരേഷിനെയും 4 വനിതകളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.