കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയം ജില്ലയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. നട്ടാശേരി ആനിക്കല്‍ കുര്യന്‍ എബ്രഹാം(ഷിബു 61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയിലാണ് റോഡിലെ വെള്ളക്കെട്ടില്‍ വീണ് ഷിബുവിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പുറം പാറയില്‍ ക്രഷിന് സമീപമുള്ള വഴിയിലെ വെള്ളക്കെട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.
കനത്ത മഴ : കോട്ടയം ജില്ലയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു
RECENT NEWS
Advertisment