രേഖകള്‍ ഹാജരാക്കിയിട്ടും കുടിവെള്ള കണക്ഷന്‍ നല്‍കിയില്ല ; നഷ്ട പരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്‌

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : പണം അടച്ച് വേണ്ടത്ര രേഖകള്‍ ഹാജരാക്കിയിട്ടും കുടിവെള്ള കണക്ഷന്‍ നല്‍കാത്ത സംഭവത്തില്‍  നഷ്ട പരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്‌. വാ​ട്ട​ര്‍ അ​തോ​റി​റ്റി പ​ത്ത​നം​തി​ട്ട അ​സി. എ​ന്‍​ജീ​നി​യ​ര്‍ 10,000 രൂ​പ ന​ഷ്​​ട​പ​രി​ഹാ​ര​വും 5,000 രൂ​പ കോ​ട​തി​ച്ചെ​ല​വും ന​ല്‍​ക​ണ​മെന്നാണ് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ഫോ​റത്തിന്‍റെ  വി​ധി വന്നിരിക്കുന്നത് . ഓ​മ​ല്ലൂ​ര്‍ പാ​റേ​ക്കാ​ട്ട് വീ​ട്ടി​ല്‍ ബെ​ന്നി എം. ​ബേ​ബി വാ​ട്ട​ര്‍ അ​തോ​റി​റ്റി ജി​ല്ല ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് വി​ധി.

ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​ന്​ വാ​ട്ട​ര്‍ ക​ണ​ക്​​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ഫോ​റ​വും 2,000 രൂ​പ മു​ട​ക്കി പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന്​ ല​ഭി​ച്ച മ​റ്റ് അ​നു​ബ​ന്ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ട്ട​ര്‍ അ​തോ​റി​റ്റി ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും ക​ണ​ക്​​ഷ​ന്‍ ല​ഭിക്കാന്‍ താ​മ​സം നേ​രി​ട്ടു.

കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ബെ​ന്നി​യു​ടെ വീ​ടി​നു മു​ന്‍​വ​ശ​ത്തു​കൂ​ടി പോ​കു​ന്ന പൈ​പ്പ് ലൈ​ന്‍ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലേ​ക്കു​ള്ള​താ​ണെ​ന്നും ഈ ​പ​ദ്ധ​തി​യു​ടെ പൈ​പ്പി​ല്‍​നി​ന്ന്​ മ​റ്റ് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍​ക്ക് വെ​ള്ളം ന​ല്‍​കാ​ന്‍ പ​റ്റി​ല്ല എന്നു​മു​ള്ള മ​റു​പ​ടി​യാ​ണ് ന​ല്‍​കി​യ​ത്. മ​തി​യാ​യ രേ​ഖ​ക​ളും ഫീ​സും വാ​ങ്ങി​യ​ശേ​ഷം അ​പേ​ക്ഷ നി​രാ​ക​രി​ച്ച​ത് സേ​വ​ന വീ​ഴ്ച​യാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

എ​ന്‍​ജി​നീ​യ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യെ​ങ്കി​ലും അ​പേ​ക്ഷ നി​ര​സി​ച്ച​തി​ന് മ​തി​യാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​ഞ്ഞിെ​ല്ല​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഗു​രു​ത​ര സേ​വ​ന വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

അ​തി‍ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു മാ​സ​ത്തി​ന​കം ബെ​ന്നി​ക്ക് വാ​ട്ട​ര്‍ ക​ണ​ക്​​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്നും ന​ഷ്​​ട​പ​രി​ഹാ​ര​വും കോ​ട​തി​ച്ചെ​ല​വും ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ​കമ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ബേ​ബി​ച്ച​ന്‍ വെ​ച്ചു​ച്ചി​റ, അം​ഗ​ങ്ങ​ളാ​യ എ​ന്‍. ഷാ​ജി​ത ബീ​വി, നി​ഷാ​ദ് ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...