Sunday, May 4, 2025 5:55 pm

വെള്ളം വറ്റിക്കാനായില്ല ; കോടങ്കേരി പാടശേഖരത്തിലെ നെൽകൃഷി പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അപ്പർകുട്ടനാട്ടിലെ പെരിങ്ങര, നെടുമ്പ്രം ഗ്രാമപ്പഞ്ചായത്തുകളിലായി 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കോടങ്കേരി പാടശേഖരത്തിൽ ഇത്തവണ നെൽകൃഷി പ്രതിസന്ധിയിൽ. നവംബർ മാസത്തിൽ വിത നടത്തുവാനുള്ള ശ്രമമാണ് പാടശേഖരത്തുനിന്നും വെള്ളം വറ്റിക്കാനാവാതെ പരാജയപ്പെട്ടത്.
250 ഏക്കറിലാണ് നിലവിൽ കൃഷി നടത്തുന്നത്. പ്രതിസന്ധികൾമൂലം 100 ഏക്കർ തരിശായി മാറി. വർഷങ്ങൾക്കുമുൻപ് കൃഷിവകുപ്പ് നൽകിയ പെട്ടിയും പറയും കാലപ്പഴക്കത്താൽ തകർന്നു. വെള്ളം വറ്റിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം അവതാളത്തിലായി.

മോട്ടോർ വാടകയ്ക്ക് എടുക്കണമെങ്കിൽ പ്രതിദിനം 3000 രൂപ വേണ്ടിവരും. ഇത് കർഷകർക്ക് ഭാരിച്ച ബാധ്യതയായി മാറുമെന്ന് കോടങ്കേരി പാടശേഖരസമിതി കൺവീനർ എം.എസ്.പ്രശാന്ത് മുണ്ടുവേലിൽ പറഞ്ഞു.
നാലിടത്തായാണ് ഇപ്പോൾ മോട്ടോറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ ശരിയായി പ്രവർത്തിക്കുന്നത് ഒരെണ്ണം മാത്രമാണ്. കർഷകരായ രഘു രാഗേഷ് പാട്ടത്തിൽ, ജേക്കബ് എബ്രഹാം, ജോസഫ് ജോർജ് മണക്ക്, ശശി കാട്ടിൽ, മോൻസി കോയിക്കേരിൽ, സുനിൽ ചെരുപ്പേരിൽ, പുന്നൂസ് ജോസഫ് എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്. കൃഷിവകുപ്പിൽനിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് കർഷകർ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഴിയിട വിശ്രമ കേന്ദ്രമോ ശൗചാലയമോ ഇല്ലാതെ പ്ലാച്ചേരി ജംങ്ഷന്‍

0
റാന്നി: വഴിയിട വിശ്രമകേന്ദ്രമോ ശൗചാലയമോ ഇല്ലാതെ പ്ലാച്ചേരി ജംങ്ഷന്‍. പൊതുസ്ഥലത്തെ മൂത്ര...

സുഹാസ് ഷെട്ടി വധവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായി കമന്റിട്ടയാൾ അറസ്റ്റിൽ

0
മം​ഗളൂരു: ബജറംഗ് ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹ...

മോതിരവയൽ വന സംരക്ഷണ സമിതി വാർഷിക പൊതുയോഗവും ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തി

0
റാന്നി: മോതിരവയൽ വന സംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗവും ലഹരി വിരുദ്ധ...

ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

0
കാര്‍ടൂം: ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും...