തിരുവനന്തപുരം : കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വെള്ളനാട് സൗമ്യ ഭവനില്‍ നികേഷിന്റെ മകന്‍ സൂര്യ, വെളിയന്നൂര്‍ അഞ്ചനയില്‍ ഉണ്ണിക്കൃഷ്ണന്റെ മകന്‍ അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. നാല് കൂട്ടുകാര്‍ ചേര്‍ന്ന് കുളിക്കാനിറങ്ങിയപ്പോള്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ ഉടന്‍ തന്നെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
RECENT NEWS
Advertisment