കാസര്‍കോട് : കാസര്‍കോട് വെള്ളരിക്കുണ്ടില്‍ വിഷു ദിനത്തില്‍ ഒരു കുടുംബത്തിലെ രണ്ട് യുവാക്കള്‍ നദിയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ യുവാക്കള്‍ പരപ്പച്ചാല്‍ പുഴയിലാണ് മുങ്ങി മരിച്ചത്.
രണ്ട് പേരും സഹോദരന്മാരുടെ മക്കളാണ്. കാവുന്തലയിലെ ശ്രാകത്തില്‍ റെജിയുടെ മകന്‍ ആല്‍ബിന്‍ റെജി (15) , ശ്രാകത്തില്‍ തോമസിന്റെ മകന്‍ ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണം എന്ന് കരുതുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍.