കോട്ടയം: കടുത്തുരുത്തി കോതനല്ലൂരില്‍ തോട്ടില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും കുഞ്ഞും മങ്ങി മരിച്ചു. കോതനല്ലൂര്‍ കുഴികണ്ടത്തില്‍ അനീഷിന്റെ ഭാര്യ ഓബി അനീഷ് (30), മകന് അദ്വൈത് (രണ്ടര) എന്നിവരാണ് മരിച്ചത്.
ഇവരുടെ വീടിന് സമീപത്ത് കൂടി ഒഴുകുന്ന കുഴിയാഞ്ചാല്‍ തോട്ടിലാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന ഓബി കുഞ്ഞ് തോട്ടില്‍ വീഴുന്നതു കണ്ട് രക്ഷിക്കാനായി തോട്ടില്‍ ചാടിയതാണെന്ന് പോലീസ് പറഞ്ഞു. തോട്ടില്‍ മീന്‍ പിടിക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. അനീഷ് രാവിലെ ജോലിക്കു പോയിരുന്നു. ഇവരുടെ മൂത്തമകന് ആദിത്യന് കല്ലറയില്‍ ഓബിയുടെ വീട്ടിലായിരുന്നു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.