തോ​ട്ടി​ല്‍ വീ​ണ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​മ്മ​യും കു​ഞ്ഞും മു​ങ്ങി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി  കോ​ത​ന​ല്ലൂ​രി​ല്‍ തോ​ട്ടി​ല്‍ വീ​ണ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​മ്മ​യും കു​ഞ്ഞും മങ്ങി മ​രി​ച്ചു. കോ​ത​ന​ല്ലൂ​ര്‍ കു​ഴി​ക​ണ്ട​ത്തി​ല്‍ അ​നീ​ഷി​ന്റെ  ഭാ​ര്യ ഓ​ബി അ​നീ​ഷ് (30), മ​ക​ന്‍ അ​ദ്വൈ​ത് (ര​ണ്ട​ര) എന്നിവരാണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന കു​ഴി​യാ​ഞ്ചാ​ല്‍ തോ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​ന് സ​മീ​പ​ത്തെ കുളിമുറിയി​ല്‍ കു​ളി​ക്കു​ക​യാ​യി​രു​ന്ന ഓ​ബി കു​ഞ്ഞ് തോ​ട്ടി​ല്‍ വീ​ഴു​ന്ന​തു ക​ണ്ട് ര​ക്ഷി​ക്കാ​നാ​യി തോ​ട്ടി​ല്‍ ചാ​ടി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തോ​ട്ടി​ല്‍ മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ ആ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​നീ​ഷ് രാ​വി​ലെ ജോ​ലി​ക്കു പോ​യി​രു​ന്നു. ഇ​വ​രു​ടെ മൂ​ത്ത​മ​ക​ന്‍ ആ​ദി​ത്യ​ന്‍ ക​ല്ല​റ​യി​ല്‍ ഓ​ബി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...