പെരുമ്പളത്ത് നിന്ന് രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടുകിട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വൈക്കം എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടിയ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടുകിട്ടി, പെരുമ്പളത്തു നിന്നുമാണു മൃതദേഹങ്ങള്‍ ഇന്നു രാവിലെ കണ്ടെത്തിയത്.

ഇടയം അനിവിലാസത്തില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി (21), ആയുര്‍ നീറായിക്കോട് അഞ്ജു ഭവനില്‍ അശോക് കുമാറിന്റെ മകള്‍ ആര്യ ജി.അശോക് (21) എന്നിവരാണ് മരിച്ചത്. ചടയമംഗലത്ത് നിന്നു കാണാതായ പെണ്‍കുട്ടികളാണ് ഇതെന്നു പോലീസ് പറയുന്നു. ഇരുവരും 13ന് രാവിലെ 10നാണ് വീട്ടില്‍ നിന്നും പോയത്.

ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്ക് ചാടിയത്. ഇന്നലെ മുഴുവന്‍ അഗ്നിരക്ഷാസേനയുടെ സ്കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനായില്ല. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി കൊല്ലം ചടയമംഗലം സ്വദേശികളായ 21 വയസുള്ള യുവതികള്‍ വൈക്കത്ത് എത്തി മൂവാറ്റുപുഴ ആറ്റില്‍ ചാടിയെന്നാണു കരുതുന്നത്. ദൃക്‌സാക്ഷികള്‍ പറഞ്ഞ പ്രകാരം കഴിഞ്ഞ 2 ദിവസവും തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

ശനിയാഴ്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്നു പോലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. പാലത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും ലഭിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....