പറവൂര്‍ : ഒഴുക്കില്‍പെട്ട് രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. പറവൂര്‍ പെരുമ്പടന്ന സ്വദേശി അഖില്‍ (25), കൈതാരം സ്വദേശി അഖില്‍ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ആനച്ചാല്‍ പുഴയുടെ കൈവഴിയായ മനക്കപ്പടി തോപ്പില്‍ക്കടവിലാണ് സംഭവം. ചൂണ്ടയിട്ട ശേഷം സുഹൃത്തുകളായ നാല് പേര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ടു പേര്‍ ഒഴിക്കില്‍പ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. പറവൂര്‍ അഗ്നിശമന സേന വിഭാഗവും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ കരക്കെടുത്തത്. ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ രണ്ടുപേരും മരിച്ചു. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
ഒഴുക്കില്‍പെട്ട് രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
RECENT NEWS
Advertisment