ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ 2374.50 അടിയിലെത്തി

For full experience, Download our mobile application:
Get it on Google Play

കുമളി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ ഇന്നലെ 2374.50 അടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേദിവസം 2371.28 അടിയായിരുന്നു.കഴിഞ്ഞ വര്‍ഷത്തേതിലും മൂന്നടി വെള്ളം കൂടുതലുണ്ട്‌. സംഭരണ ശേഷിയുടെ 68 ശതമാനം വെള്ളമാണ്‌ നിലവിലുള്ളത്‌. ഇന്നലെ ഇടുക്കിയില്‍ 74.6 മി. മീറ്റര്‍ മഴ പെയ്‌തു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്നലെ വൈകുന്നേരം ജലനിരപ്പ്‌ 135 അടിയായി ഉയര്‍ന്നു. വൃഷ്‌ടിപ്രദേശത്ത്‌ കനത്ത മഴ. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ സെക്കന്‍ഡില്‍ 2602 ഘനയടിയായി വര്‍ധിച്ചു. തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌ 1866 ഘനയടി വീതം ജലമാണ്‌. 142 അടിയാണ്‌ അണക്കെട്ടിന്റെ സംഭരണ ശേഷി.
റൂള്‍ കര്‍വ്‌ പ്രകാരം പത്താം തീയതി വരെ 137.5 അടി ജലം തമിഴ്‌നാടിന്‌ അണക്കെട്ടില്‍ സംഭരിച്ച്‌ നിര്‍ത്താം. മഴ വീണ്ടും ശക്‌തമായാല്‍ ജലനിരപ്പ്‌ പെട്ടെന്നുയര്‍ന്ന്‌ പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക്‌ ഭീഷണിയാകുമോ എന്ന ആശങ്കയുണ്ട്‌.മറ്റു ഡാമുകളിലെ ഇന്നലത്തെ ജലനിരപ്പ്‌ ഇങ്ങനെ. ബ്രായ്‌ക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജലനിരപ്പ്‌

ലോവര്‍ പെരിയാര്‍: 253 അടി (247.90 അടി)
കല്ലാര്‍കുട്ടി: 456.50 അടി. (455.80 അടി)
ചെങ്കുളം: 845.35 അടി. (846.40 അടി)
കുണ്ടള: 1758.60 അടി. (1756.60 അടി)
മാട്ടുപ്പെട്ടി: 1599.59 അടി (1593.55 അടി)
ആനയിറങ്കല്‍: 1201.46 അടി. (1200.92) അടി
പൊന്‍മുടി: 706.90 അടി. (705.25 അടി)
മലങ്കര ഡാം: 40.66 മീറ്റര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...