കൊച്ചി : ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 11 മണി മുതല്‍ രണ്ടു ഗേറ്റുകള്‍ 50 സെന്റിമീറ്റര്‍ വീതം തുറക്കും. സെക്കന്‍ഡില്‍ 125 ഘനമീറ്റര്‍ വരെ വെള്ളം പുറത്തേക്കൊഴുക്കും. നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് റൂള്‍ കര്‍വ് നിലനിര്‍ത്തുന്നതിനായിട്ടാണ് ഡാം തുറക്കുന്നത്. പെരിയാര്‍ നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടമലയാര്‍ ഡാം ഇന്ന് തുറക്കും
RECENT NEWS
Advertisment



























