അഭിഭാഷകന്റെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ; ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്‌ട്ര : അഭിഭാഷകന്റെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. അഭിഭാഷകനായ കിരണ്‍ ലോഖണ്ഡെയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മനീഷ ലോഖണ്ഡെ (21), ബദ്‌നാപൂര്‍ സ്വദേശിയായ ഗണേഷ് മിട്ടു അഗ്‌ലാവെ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തത്. ഓഗസ്റ്റ് 30ന് ഗണേഷിന്റെ സഹായത്തോടെ മനീഷ ഭര്‍ത്താവിനെ വടികൊണ്ട് അടിക്കുകയും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

സെപ്റ്റംബര്‍ ഒന്നിന് അംബാദ് റോഡിലെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കിരണ്‍ ലോഖണ്ഡെയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്യാസിന് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് എല്‍പിജി സ്വിച്ച്‌ ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് മനീഷ പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ഇതിനിടെ, ജല്‍ന വക്കീല്‍ സംഘ് എന്ന അഭിഭാഷക സംഘടന പോലീസ് സൂപ്രണ്ട് വിക്രാന്ത് ദേശ്‌മുഖിനെ കണ്ട് മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മനീഷയുടെ കോള്‍ റെക്കോഡുകള്‍ ശേഖരിച്ചു. പരിശോധനയില്‍ സുഹൃത്തായ ഗണേഷുമായി മനീഷ പതിവായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...