Tuesday, July 1, 2025 9:58 pm

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഞായറാഴ്ച രാവിലെ 11ന് ശേഖരിച്ച കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2362.62 അടിയിലെത്തി. ജലനിരപ്പ് 2.3 അടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് മുന്നറിയിപ്പ് നൽകും. നിലവിൽ 829.36 ഘനയടി ജലമാണ് സംഭരണി‍യിലുള്ളത്. മൊത്തം സംരണശേഷിയുടെ 56.83 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് അണക്കെട്ടിലെ ആകെ സംഭരണശേഷി. റൂൾകർവ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയിലെത്തിയാൽ ആദ്യം ബ്ലൂ അലർട്ട്​ നൽകും.

2,371 അടി ആയാൽ ഓറഞ്ച് അലർട്ടും 2,372 അടിയെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. 2,373 അടിയിൽ വെള്ളം എത്തിയാൽ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കണം. റൂൾകർവ് നിയമം അനുസരിച്ച് 30നു മുമ്പ്​ 2373 അടി വെള്ളം ആയാൽ മാത്രമേ അണക്കെട്ട് തുറക്കേണ്ടി വരികയുള്ളു. ജൂലൈ ഒന്നാം തീയതിയായാൽ റൂൾകർവ് 2375.33 അടിയായി ഉയരും. 2,403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്. ജില്ലയിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തില്‍ പുഴു

0
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തില്‍ പുഴു. നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സബ് ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

0
തൃശൂർ: ഫേസ്‍ബുക്ക് പരിചയത്തിലൂടെ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ...

നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

0
ബംഗളൂരു: നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ....

മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങിയതായി പരാതി

0
കാസർകോട് : മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങിയതായി പരാതി....