ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ഹിന്ദു സമ്മേളനങ്ങളും പൊതുജന സമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഹിന്ദു സമ്മേളനങ്ങളും പൊതുജന സമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്). ഈ വര്‍ഷം ഒക്‌ടോബര്‍ രണ്ടിന് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് സ്ഥാപിതമായിട്ട് 100 വര്‍ഷം പൂര്‍ത്തിയാകും. ഓഗസ്റ്റ് 26 ന് ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രഭാഷണ പരമ്പരയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ശതാബ്ദി വര്‍ഷത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ബ്ലോക്കുകളിലും എത്തിച്ചേരുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം.

ദേവ് ഋഷി നാരദ് ജേണലിസം അവാര്‍ഡ് ദാന ചടങ്ങിനിടെ ഡല്‍ഹി ആര്‍എസ്എസിലെ ഡല്‍ഹി പ്രാന്ത കാര്യവാഹ് അനില്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 26 ന് നാല് പ്രധാന നഗരങ്ങളില്‍ മോഹന്‍ ഭാഗവതിന്റെ മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പരയോടെ ശതാബ്ദി വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇതോടൊപ്പം രാജ്യവ്യാപകമായ പ്രചാരണ പരിപാടികളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷാവസാനത്തോടെ ഇന്ത്യയിലുടനീളം 1,500 മുതല്‍ 1,600 വരെ ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത്. ഒക്ടോബര്‍ 2, വിജയദശമി ദിനത്തിലാണ് സംഘടനയുടെ സ്ഥാപക ദിനമായി ആചരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...