ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഞായറാഴ്ച രാവിലെ 11ന് ശേഖരിച്ച കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2362.62 അടിയിലെത്തി. ജലനിരപ്പ് 2.3 അടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് മുന്നറിയിപ്പ് നൽകും. നിലവിൽ 829.36 ഘനയടി ജലമാണ് സംഭരണി‍യിലുള്ളത്. മൊത്തം സംരണശേഷിയുടെ 56.83 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് അണക്കെട്ടിലെ ആകെ സംഭരണശേഷി. റൂൾകർവ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയിലെത്തിയാൽ ആദ്യം ബ്ലൂ അലർട്ട്​ നൽകും.

2,371 അടി ആയാൽ ഓറഞ്ച് അലർട്ടും 2,372 അടിയെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. 2,373 അടിയിൽ വെള്ളം എത്തിയാൽ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കണം. റൂൾകർവ് നിയമം അനുസരിച്ച് 30നു മുമ്പ്​ 2373 അടി വെള്ളം ആയാൽ മാത്രമേ അണക്കെട്ട് തുറക്കേണ്ടി വരികയുള്ളു. ജൂലൈ ഒന്നാം തീയതിയായാൽ റൂൾകർവ് 2375.33 അടിയായി ഉയരും. 2,403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്. ജില്ലയിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...