വെള്ളത്തിലായി ഡൽഹി ; തീവ്രപ്രളയ മുന്നറിയിപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ തീവ്രപ്രളയ മുന്നറിയിപ്പ് നൽകി. രാജ്ഘട്ട് മുതല്‍ സെക്രട്ടേറിയറ്റ് വരെയുളള ഭാഗങ്ങളിൽ ഇതിനോടകം തന്നെ വെളളം കയറി. വെളളക്കെട്ടുളള ഭാഗങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി അറിയിച്ചു. ഇതിനെ ഭാഗമായി 16,000 പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതാണ് നിലവിൽ ഡൽഹിയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നത്. 208.5 മീറ്ററാണ് യമുനയിലെ നിലവിലെ ജലനിരപ്പ്. കഴിഞ്ഞ രണ്ട് ദിവസത്തിനുളളിൽ 4.65 മീറ്ററാണ് നദിയിൽ വെളളം ഉയർന്നിട്ടുളളത്.

1978ലെ 207.49 മീറ്ററെന്ന സർവകാല റെക്കോർഡാണ് തകർന്നത്. ഹിമാചലിലെ അണക്കെട്ടുകളിൽ നിന്നും വെള്ളം തുറന്നു വിടുന്ന തോത് കുറഞ്ഞിട്ടുണ്ട്. ഇതിനാൽ ഹരിയാനയിലെ ഹത്നികുണ്ഡിൽ നിന്നുള്ള നീരൊഴുക്ക് കുറയുന്നതോടെ യമുനയിലെ ജലനിരപ്പ് താഴുമെന്നാണ് വിലയിരുത്തുന്നത്. കശ്മീര്‍ ഗേറ്റ് മുതല്‍ യമുന പഴയ പാലം വരെയുളള റോഡില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. ഗീത കോളനിയില്‍ വെളളം ഉയര്‍ന്നതിനാല്‍ പ്രധാന ശ്മശാനമായ ശംശാന്‍ ഘട്ട് അടച്ചിടാന്‍ അധികൃതർ നിര്‍ദേശിച്ചു. ശാസ്ത്രി പാര്‍ക്കിന് സമീപം ഗതാഗത കുരുക്കുണ്ട്. യമുന ഖാദര്‍ റാം മന്ദിറിന് സമീപം 200ഓളം പേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ ന​ഗരത്തിലെ മൂന്നു കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകൾ അടച്ചു. ഇതിനെ തുടർന്ന് കുടിവെള്ളം മുടങ്ങിയേക്കും. വെള്ളം താഴ്ന്നു തുടങ്ങുന്നതോടെ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...