Wednesday, May 7, 2025 10:47 am

10 വർഷത്തിനിടെ യമുനയിലെ ജലനിരപ്പ് ഏറ്റവും ഉയർന്നനിലയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മഴക്കെടുതി രൂക്ഷമായി തുടരുന്ന ഉത്തരേന്ത്യയിൽ യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. യമുനയിലെ ജലനിരപ്പ് കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഡൽഹിയിൽ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ രാവിലെ 207 മീറ്ററാണ് ന്യൂഡൽഹിയിലെ ഓൾഡ് റെയിൽവെ പാലത്തിനു സമീപം യമുനയിലെ ജലനിരപ്പെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം. യമുനയിലെ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ 16 കൺട്രോൾ റൂമുകൾ തുറന്നു. രക്ഷാപ്രവർത്തനത്തിനായി 50 മോട്ടർ ബോട്ടുകളും അടിയന്തര വൈദ്യസഹായവും ഏർപ്പെടുത്തി.

അതേസമയം മഴക്കെടുതികളിൽ ഉത്തരേന്ത്യയിൽ മരണം 40 കടന്നു. ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടമായിരിക്കുന്നത് ഹിമാചൽ പ്രദേശിലാണ്. 31 പേർക്കാണ് ഹിമാചൽ പ്രദേശിൽ മാത്രം ജീവൻ നഷ്ടമായത്. കഴിഞ്ഞ നാലു ദിവസമായി ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.  ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലെ മൂന്നു ജില്ലകളിലും കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ ജനങ്ങൾ യാത്രകൾ ഒഴിവാക്കണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലിൽ 15 ഭീകരരെ വധിച്ചു

0
റായ്പൂര്‍: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 15 മാവോയിസ്റ്റുകളെ വധിച്ചു....

എസ്.എൻ.ഡി.പി വള്ളിക്കോട് ശാഖയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
കോന്നി : എസ്.എൻ.ഡി.പി യോഗം 81-ാം നമ്പർ വള്ളിക്കോട് ശാഖയുടെയും...

ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം ജെഎഫ്-17 എന്ന് സൂചന

0
ദില്ലി : ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം ജെഎഫ്-17 എന്ന് സൂചന....

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു ; 31 പൈസയുടെ നഷ്ടം

0
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 31...