ലൈംഗിക ബന്ധത്തിലൂടെ പകരും , ആന്റിബയോട്ടിക്കും ഫലപ്രദമല്ല ; ഗുരുതര ബാക്‌ടീരിയ രോഗത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

വിക്ടോറിയ: കുടലില്‍ ഉണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമായ ഷിഗെല്ലോസിസ് ബാധയുടെ മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയ. ഷിഗെല്ല ബാക്‌ടീരിയ പടര്‍ത്തുന്ന ഈ രോഗത്തിന് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ശക്തമായ വയറിളക്കം, പനി, ഛര്‍ദ്ദില്‍, വയറുവേദന എന്നിവയാണ് ഷിഗെല്ലോസിസിന്റെ ലക്ഷണങ്ങള്‍. ബാക്‌ടീരിയ ഉള്ളില്‍ കടന്നാല്‍ ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാക്കും.

ചിലപ്പോള്‍ 12 മണിക്കൂര്‍ കൊണ്ട് തന്നെയോ അല്ലെങ്കില്‍ ഒരാഴ്‌ചയ്ക്ക് ശേഷം മാത്രമോ വരെ രോഗലക്ഷണം പ്രകടമാകാൻ വൈകാം. നാലാഴ്‌ച വരെ ഈ പകര്‍ച്ചാവ്യാധി രോഗിയില്‍ ഉണ്ടാകാം. അഞ്ച് മുതല്‍ ഏഴ് ദിവസം വരെയാണ് ഇതിന്റെ അണുബാധ പൊതുവില്‍ നിലനില്‍ക്കുക. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ സന്ധിവാതം, രക്തദൂഷ്യം ഇവയും ഈ രോഗം മൂലം സൃഷ്‌ടിക്കാം. വ്യക്തിശുചിത്വം പാലിക്കുകയും ആരോഗ്യപരമായ ലൈംഗികബന്ധം ശീലമാക്കുകയും ചെയ്യുന്നത് വഴി രോഗം പകരുന്നത് തടയാമെന്ന് ബ്രെറ്റ് സട്ടണ്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...