10 വർഷത്തിനിടെ യമുനയിലെ ജലനിരപ്പ് ഏറ്റവും ഉയർന്നനിലയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മഴക്കെടുതി രൂക്ഷമായി തുടരുന്ന ഉത്തരേന്ത്യയിൽ യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. യമുനയിലെ ജലനിരപ്പ് കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഡൽഹിയിൽ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ രാവിലെ 207 മീറ്ററാണ് ന്യൂഡൽഹിയിലെ ഓൾഡ് റെയിൽവെ പാലത്തിനു സമീപം യമുനയിലെ ജലനിരപ്പെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം. യമുനയിലെ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ 16 കൺട്രോൾ റൂമുകൾ തുറന്നു. രക്ഷാപ്രവർത്തനത്തിനായി 50 മോട്ടർ ബോട്ടുകളും അടിയന്തര വൈദ്യസഹായവും ഏർപ്പെടുത്തി.

അതേസമയം മഴക്കെടുതികളിൽ ഉത്തരേന്ത്യയിൽ മരണം 40 കടന്നു. ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടമായിരിക്കുന്നത് ഹിമാചൽ പ്രദേശിലാണ്. 31 പേർക്കാണ് ഹിമാചൽ പ്രദേശിൽ മാത്രം ജീവൻ നഷ്ടമായത്. കഴിഞ്ഞ നാലു ദിവസമായി ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.  ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലെ മൂന്നു ജില്ലകളിലും കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ ജനങ്ങൾ യാത്രകൾ ഒഴിവാക്കണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...