കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരുന്നു. തമിഴ്‌നാട്ടിൽ മഴ പെയ്യുന്നതുകൊണ്ട് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്വഭാവിക നടപടിയെന്ന നിലയിലാണ് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. മഴ ശക്തമായതും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിൻറെ അളവ് കുറച്ചതുമാണ് ജലനിരപ്പ് അതിവേഗം ഉയരാൻ ഇടയാക്കിയത്. അണക്കെട്ടിൻറെ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 30.4ഉം തേക്കടിയിൽ 38.4 മില്ലിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടി തടാക തീരങ്ങൾ വെള്ളത്തിനടിയിലായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.