നവകേരളസദസുമായി ബന്ധിപ്പിച്ച്‌ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം : ബൃന്ദ കാരാട്ട്‌ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവകേരളസദസുമായി ബന്ധിപ്പിച്ച്‌ തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുൻ പാർലമെന്റ്‌ അംഗവും സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗവുമായ ബൃന്ദകാരാട്ട്‌ സംസ്ഥാന പോലീസ്‌ മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച്‌ അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന്‌ പരാതിയിൽ ബൃന്ദകാരാട്ട്‌ ആവശ്യപ്പെട്ടു. ‘കേരളത്തിൽ ഇപ്പോൾ നടക്കുന്നത്‌ ധൂർത്താണെന്നും പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയെ കണ്ട്‌ പഠിക്കണമെന്നും ’ ബൃന്ദ കാരാട്ട്‌ പറഞ്ഞതായാണ്‌ കുപ്രചാരണം.

മലയാളത്തിലുള്ള ഈ പോസ്റ്റുകൾ വസ്തുതാ വിരുദ്ധവും തന്റെയും പാർട്ടിയുടെയും സൽപ്പേര്‌ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിർമിച്ചതുമാണ്‌. വ്യാജ പോസ്‌റ്റിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്‌. താൻ പറഞ്ഞതെന്ന വ്യാജേനയാണ്‌ തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്‌. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻകൂടി ലക്ഷ്യമിട്ടുള്ളതാണ്‌ ഇത്‌. ബോധപൂർവമുള്ള ഈ പ്രവൃത്തിക്ക് പിന്നിലുള്ളവരെ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കമെന്നും ബൃന്ദ പരാതിയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...