പുനലൂർ – മൂവാറ്റുപുഴ പാത നിർമ്മാണം : കോന്നിയില്‍ പൈപ്പ് പൊട്ടൽ വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നി നഗരത്തിലെ പൈപ്പുകൾ പൊട്ടുന്നത് വൻ തോതിൽ കുടിവെള്ളം പാഴാകുന്നതിന് കാരണമാകുന്നു. കോന്നി നഗരത്തിലെ വിവിധ ഇടങ്ങളിൽ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടിയിട്ട് നാല് ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പല സ്ഥലങ്ങളിലും കലുങ്ക് നിർമ്മാണത്തിന്റെയും റോഡ് നിർമ്മാണത്തിന്റെയും പേരിൽ പൈപ്പ് ലൈനുകൾ പൊട്ടി റോഡിൽ ചെളിയും വെള്ളവും രൂപപ്പെട്ടിട്ടുണ്ട്.

പൈപ്പ് പൊട്ടൽ മൂലം കോന്നി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ജലവിതരണവും മുടങ്ങിയിട്ടുണ്ട്. കോന്നി ചന്ത ഭാഗം, കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് സമീപം, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ എല്ലാം നിരവധി തവണ കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ടുണ്ട്. റോഡിൽ ചെളി വെള്ളം കെട്ടി കിടക്കുന്നത് കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും സാരമായി ബാധിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...