കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ മുൻപില്‍ വെള്ളക്കെട്ട് ; വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : ആശുപത്രിക്ക് പുതിയ കെട്ടിടം പണിതപ്പോൾ ആശ്വസിച്ചിരുന്ന രോഗികൾക്കും ജീവനക്കാർക്കും പുതിയ കെട്ടിടത്തിലേക്കെത്താൻ വെള്ളം നീന്തണമെന്ന അവസ്ഥയായി. കൊരുപ്പുകട്ട പാകിയ മുറ്റത്ത് നിറയെ പായലായതിനാൽ തെന്നിവീഴാനും സാധ്യത കൂടുതലാണ്. ആശുപത്രിയുടെ പിൻഭാഗത്തും ഇരുവശത്തും വെള്ളം കെട്ടിനിൽക്കുന്നുമുണ്ട്. കുളനട പഞ്ചായത്ത് ഹൈസ്‌കൂൾ നിൽക്കുന്ന ഉയർന്ന ഭാഗത്തുനിന്നുമുള്ള ഊറ്റലാണ് ആശുപത്രിയുടെ മതിലിനിടയിലൂടെ ഒലിച്ച് ചുറ്റുപാടും നിറയുന്നത്. പിൻഭാഗത്തുകൂടി ഒഴുകിയിരുന്ന ചെറിയ തോട് കൈയേറി നികന്നതും മാലിന്യം ഉപേക്ഷിച്ച് ഒഴുക്ക് തടസ്സപ്പെട്ടതുമാണ് വെള്ളം ആശുപത്രി പരിസരത്തേക്ക് ഒഴുകിയെത്താൻ കാരണം. വെള്ളക്കെട്ട് കെട്ടിടത്തിനും ദോഷം ചെയ്യും.

നൂറ് വർഷത്തിലധികം പഴക്കമുള്ള കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തിന് വീണാ ജോർജ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 55 ലക്ഷം രൂപ മുടക്കിയാണ് പുതിയ ഒ.പി.ബ്ലോക്കിനായി കെട്ടിടം പണിതത്. ചോർന്നൊലിച്ചിരുന്നതും നിലംപൊത്താറായതുമായ കെട്ടിടത്തിൽനിന്നാണ് ആശുപത്രിക്ക് മോചനം ലഭിച്ചതെങ്കിലും വെള്ളക്കെട്ട് മാറ്റാതെ ഇവിടേക്ക് എത്താനാകില്ല. രണ്ട് ഒ.പി. മുറികളും ഫാർമസി സ്റ്റോർ, ഫാർമസി ഡിസ്‌പെൻസറി, ലാബ്, നഴ്‌സസ് സ്റ്റേഷൻ, മൈനർ ഓപ്പറേഷൻ തിയേറ്റർ എന്നിവയാണ് കെട്ടിടത്തിലുള്ളത്. കാത്തിരിപ്പിനുള്ള സ്ഥലവും ശൗചാലയങ്ങളും ഒപ്പം ക്രമീകരിച്ചിട്ടുണ്ട്. 2000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കെട്ടിടം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...