തെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീപ്പൊരി നേതാവും മുൻ പ്രസിഡന്റുമായ മഹ്മൂദ് അഹ്മദി നജാദും രംഗത്ത്. തെഹ്‌റാനിലെ ആഭ്യന്തരമന്ത്രാലയ ആസ്ഥാനത്തെത്തിയ നജാദ് തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്തു. ദേശീയപതാക വീശിയും മുദ്രാവാക്യം മുഴക്കിയുമാണ് അനുയായികൾ അദ്ദേഹത്തെ സ്വീകരിച്ചത്. ഇറാനിലെ നിയമപ്രകാരം പ്രസിഡന്റ് പദവിയിൽനിന്ന് ഒഴിഞ്ഞ് നാല് വർഷത്തിന് ശേഷം വീണ്ടും മത്സരിക്കാം. പക്ഷേ 2021ൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഗാർഡിയൻ കൗൺസിൽ നിരസിച്ചിരുന്നു. ജനപ്രിയ നേതാവായ നജാദ് 2005 മുതൽ 2013 വരെ രണ്ടുതവണ തുടർച്ചയായി പ്രസിഡന്റായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.































