കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമബംഗാളിൽ റീ പോളിങ് ആരംഭിച്ചു. ബാരാസത്, മഥുർപുർ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് ഇന്ന് റീ പോളിങ്. പോളിങ് ദിനത്തിൽ ഈ ബൂത്തുകളിൽ ബി.ജെ.പി – തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് റിട്ടേണിങ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിച്ചത്. ജൂൺ ഒന്നിന് നടന്ന അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വിവിധയിടങ്ങളിൽ സംഘർഷം രൂപപ്പെട്ടിരുന്നു. തുടർന്ന് ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























