വെണ്ണിക്കുളം : പുറമറ്റം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പിൽ കൂടി ജലം ലഭിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ പ്രദേശത്ത് വെള്ളം ലഭിക്കുന്നത്, അതും അർധരാത്രിയിൽ. ചിലപ്പോൾ കൃത്യമായി വെള്ളം എത്താറുമില്ല. വേനൽ കനത്തതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. ആഴ്ചയിൽ രണ്ട് ദിവസം വെള്ളം ലഭിക്കുവാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പരിഹാരം കാണാത്തപക്ഷം സമരപരിപാടി നടത്തുന്നതിനും തീരുമാനിച്ചു. പ്രതിഷേധ യോഗം യുഡിഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. രശ്മിമോൾ, രാജേഷ് സുരഭി, രാജു തേകുന്നത്ത്, മീരാൻ സാഹിബ്, എം.എസ്. കുര്യൻ, പി.എം. റെജിമോൻ, സന്തോഷ് കരിമാലത്ത്, ജോസ് തടത്തേൽ, അനില ഫ്രാൻസിസ്, എം.ഇ. ഈപ്പൻ, ഷാജി മാത്യു, മാത്തുക്കുട്ടി തേകുന്നത്ത്, കെ.കെ. റെജു, തോമസ് വർഗീസ്, സി.ജി. ഉമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.