ഉത്തൃട്ടാതി വള്ളംകളിക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ 10.50 ലക്ഷം രൂപ അനുവദിച്ച് ജലവിഭവ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ഉത്തൃട്ടാതി വള്ളംകളിക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ 10.50 ലക്ഷം രൂപ അനുവദിച്ച് ജലവിഭവ വകുപ്പ്. മന്ത്രി വീണാ ജോർജ്, പ്രമോദ് നാരായൺ എംഎൽഎ എന്നിവരുടെ ശുപാര്‍ശ പ്രകാരമാണ്  ജലവിഭവ വകുപ്പ് അടിയന്തര പ്രവർത്തനങ്ങൾക്ക്  തുക അനുവദിച്ചത്. സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വള്ളംകളി നടക്കുന്ന ആറന്മുള പരപ്പുഴ കടവ് മുതൽ ഒന്നര കിലോമീറ്റർ ഭാഗത്തെ മൺപുറ്റ് നീക്കും. പള്ളിയോടങ്ങൾ നദിയിലേക്ക്‌ ഇറക്കുന്നതിനു തടസ്സമായി നിൽക്കുന്ന വിവിധ സ്ഥലങ്ങളിലെ 14 പള്ളിയോട കടവുകളും മണ്ണു മാറ്റി വൃത്തിയാക്കും. ഉത്തൃട്ടാതി ജലമേള നടക്കുന്ന ഭാഗത്ത് പമ്പാ നദിയിൽ പലഭാഗത്തും പള്ളിയോടങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത വിധത്തിൽ മൺപുറ്റുകൾ രൂപപ്പെട്ട നിലയിലാണ്. വിവിധ കടവുകളിൽ മൺപുറ്റ് രൂപപ്പെട്ടതിനാൽ നദിയിലേക്കു വള്ളം ഇറക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ടായി. ഇക്കാര്യം പള്ളിയോട സേവാസംഘം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...