കല്ലമ്പലം : റോഡിലെ വെള്ളക്കെട്ട് യാത്രികര്‍ക്ക് ദുരിതമാകുന്നു. ചെമ്മരുതി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പോങ്ങില്‍ – മൂന്ന് മുക്ക് റോഡാണ് മഴയില്‍ വെള്ളക്കെട്ടായി മാറിയത്. കാല്‍നട യാത്രികര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമാണ് വെള്ളക്കെട്ട് ഏറെ ദുരിതം സമ്മാനിക്കുന്നത്. പോങ്ങില്‍ കോളനിക്ക് സമീപത്തായി ഇരുവശവും മതില്‍ കെട്ടുകള്‍ ഉള്ളതും വളവും കൂടിയായ പഞ്ചായത്ത് റോഡ് വര്‍ഷങ്ങള്‍ക്ക് മുന്നേ താഴ്ത്തി ടാര്‍ ചെയ്തത് കാരണം ഇരുവശങ്ങളില്‍ നിന്നും വെള്ളം ഒഴുകി വന്നു ടാര്‍ ഇളകി കുഴികളായും ചെളിക്കെട്ടുകളായും മാറിയിരിക്കുകയാണ്.
സമീപത്തെ വീടുകളില്‍ കഴിയുന്നവര്‍ക്ക് വലിയ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. ഈ താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തി ഇന്റര്‍ലോക്ക് ചെയ്തോ മറ്റു മാര്‍ഗങ്ങളിലൂടെയോ ശാശ്വത പരിഹാരം കാണണമെന്ന് സ്ഥലവാസികളും പൊതുജനങ്ങളും പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.