ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിച്ച്‌ ഏജന്റ് മുങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിച്ച്‌ ഏജന്റ് മുങ്ങി. വ്യാജ വിസയും ടിക്കറ്റും അയച്ചു നല്‍കി ഒരാളില്‍ നിന്നും വാങ്ങിയത് എണ്‍പതിനായിരം രൂപയാണ്‌. തട്ടിപ്പിനിരയായത് 24 പേരാണെന്നാണ് റിപ്പോര്‍ട്ട്‌. നെടുമ്പാശ്ശേരിയില്‍ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാര്‍ഥികളറിഞ്ഞത്. ഒരുമാസം മുന്പ് എത്യോപ്യയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് ഷംഷു ദില്ലിയിലുള്ള എയര്‍ ലിങ് എന്ന ഏജന്‍സിയെ വിളിക്കുന്നത്.

എണ്‍പതിനായിരം രൂപയ്ക്ക് എത്യോപ്യയില്‍ ഡ്രൈവര്‍, പെയിന്‍റര്‍ ജോലിക്ക് കയറ്റി അയക്കാമെന്നായിരുന്നു മലയാളിയായ ഷെമീന്‍ ഷെയ്ക്ക് എന്ന് പരിചയപ്പെടുത്തിയാള്‍ പറഞ്ഞത്. 50000 രൂപ അഡ്വാന്‍സ് നല്‍കിയപ്പോള്‍ വിസയെന്ന് പറഞ്ഞ് ഒരു പേപ്പര്‍ അയച്ചു നല്‍കി. കഴിഞ്ഞയാഴ്ച ടിക്കറ്റിന്റെ കോപ്പിയും അയച്ചു നല്‍കിയതോടെ ബാക്കി തുകയും നല്‍കി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് എത്യോപ്യയിലേക്കുമുള്ള ടിക്കറ്റിന്റെ കോപ്പിയാണ് നല്‍കിയത്. വിമാനത്താവളത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...