കെട്ടിടം പണിയാന്‍ കാലതാമസം ; എക്‌സൈസ് വകുപ്പിന് നല്‍കിയ ഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : എക്സൈസ് വകുപ്പിന് സര്‍ക്കിള്‍, റേഞ്ച് ഓഫിസ് സമുച്ചയം നിര്‍മിക്കുന്നതിന് അനുവദിച്ച ഭൂമി റവന്യൂ വകുപ്പ് തിരിച്ചെടുക്കുന്നു.നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും കെട്ടിടം സ്ഥാപിക്കാന്‍ എക്സൈസ് വകുപ്പ് നീക്കം നടത്താത്തതിനെ തുടര്‍ന്നാണിത്. മഞ്ചേരി കച്ചേരിപ്പടി ഇന്ദിര ഗാന്ധി ബസ് ടെര്‍മിനലിലും മേലാക്കത്തെ വാടകക്കെട്ടിടത്തിലുമായാണ് സര്‍ക്കിള്‍, റേഞ്ച് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ഓഫിസുകള്‍ക്ക് സ്വന്തം കെട്ടിടം ഒരുക്കുകയായിരുന്നു ലക്ഷ്യം. ഇതിന് മലപ്പുറം റോഡില്‍ കോ-ഓപറേറ്റിവ് കോളജിനുസമീപം റവന്യൂ വകുപ്പിന്റെ 30 സെന്‍റില്‍ 15 സെന്റ് എക്സൈസ് വകുപ്പിന് കെട്ടിടം നിര്‍മിക്കാന്‍ കൈമാറിയിരുന്നു.

കൈവശാവകാശം റവന്യൂ വകുപ്പില്‍ നിക്ഷിപ്തമായിരുന്നു. ആറുവര്‍ഷം മുമ്പ് എക്സൈസ് വകുപ്പ് നാല് കോടിയുടെ പദ്ധതി തയാറാക്കുകയും പ്രാരംഭ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഫണ്ട് ലഭിക്കാത്തതിനാല്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ സമുച്ചയം നിര്‍മിക്കാനായില്ല. അടുത്തിടെ കോടതി ആവശ്യത്തിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം ആരാഞ്ഞ് ജില്ല കോടതിയില്‍നിന്ന് കളക്ടറോട് വിവരം തേടിയിരുന്നു. കളക്ടര്‍ തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. കോടതിക്ക് അടുത്തുതന്നെ സ്ഥലം കണ്ടെത്താനായിരുന്നു നിര്‍ദേശം.

ഇതോടെ എക്സൈസ് വകുപ്പ് കെട്ടിടം നിര്‍മിക്കാത്ത ഈ സ്ഥലം വെറുതെ കിടക്കുന്നത് റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടി. ഒരാഴ്ച മുമ്പ് ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, കോര്‍ട്ട് മാനേജര്‍, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി. റവന്യൂ വകുപ്പ് അനുമതി നല്‍കിയാല്‍ കോടതി സംബന്ധമായ കെട്ടിടം നിര്‍മിക്കാന്‍ ഈ ഭൂമി കൈമാറിയേക്കും. അങ്ങനെ വന്നാല്‍ എക്സൈസ് വകുപ്പിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം തുലാസിലാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...