ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച്‌ തെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സിഐടിയു നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച്‌ തെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സിഐടിയു നീക്കം. ഇതിനായി ബംഗാളില്‍ നിന്നും സിപിഎമ്മിന്റെ സംഘടന തൊഴിലാളികളെയും പ്രാദേശിക നേതാക്കളെയും സംസ്ഥാനത്തേക്ക് എത്തിക്കാനാണ് സിഐടിയു തീരുമാനം. ഇവരിലൂടെ അന്യസംസ്ഥാന തൊഴിലാളികളെ സിഐടിയുവിന്റെ ഭാഗമാക്കി സംഘടനാപരമായി ഒന്നിക്കാനാണ് ജനറല്‍ കൗണ്‍സില്‍ തീരുമാനം.

നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലും മറ്റുമായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇവരില്‍ പലര്‍ക്കും കേരളത്തില്‍ വോട്ടവകാശമുണ്ട്. എന്നാല്‍ കേരളത്തില്‍ സ്ഥിരജോലി ചെയ്യുന്ന ഇവരെ സംഘടിപ്പിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ പ്രധാന കാരണം ഭാഷ തന്നെയാണ്. അതിനാല്‍ ബംഗാളി, ഹിന്ദി ഭാഷകള്‍ അറിയുന്ന പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഇത് സാധ്യമാകൂ എന്നാണ് സിഐടിയു വിലയിരുത്തുന്നത്.

സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എറണാകുളം ജില്ലയില്‍ മാത്രം 1.1 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും അരലക്ഷത്തിന് മുകളില്‍ ആളുണ്ട്. ഈ മേഖലയിലുളളവരെ സംഘടനയുടെ ഭാഗമാക്കാന്‍ കഴിഞ്ഞാല്‍ അത് ഇടതുമുന്നണിക്ക് സൃഷ്ടിക്കുന്നത് വലിയ നേട്ടമാവും. ഇതിനായി ജൂണില്‍ എറണാകുളത്ത് സംസ്ഥാന പഠനക്യാമ്പ് നടത്തുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...