ഡൽഹി മുണ്ട്കയിലെ തീപിടിത്തം ; മൂന്ന് പേരെ സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 27 പേർ മരിച്ച ഡൽഹി മുണ്ട്കയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ലൈസൻസിം​ഗ് ഇൻസ്പെക്ടർ, സെക്ഷൻ ഓഫീസർമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കെട്ടിടത്തിന് ലൈസൻസ് നൽകിയതിൽ ഉൾപ്പടെ ഉദ്യോ​ഗസ്ഥർ വീഴ്ച്ച വരുത്തിയെന്നാണ് നി​ഗമനം. നോർത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ വകുപ്പ്തല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. കൂടുതൽ ഉ​ദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.

തീപിടിത്തത്തിൽ മരിച്ചവെരിൽ ഏഴുപേരും മുണ്ട്കാ സ്വദേശികളാണെന്നാണ് പോലീസ് അറിയിച്ചു. ധരിച്ചിരുന്ന വാച്ചും ചെരിപ്പുമെല്ലാം നോക്കിയാണ് ബന്ധുക്കൾ ഇവെരെ തിരിച്ചറിഞ്ഞത്. പൂർണമായും കത്തിക്കരിഞ്ഞവെരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. 29 പേരെ കാണാതായെന്ന് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അതുപ്രകാരം ഇനിയും 11 പേരെ കണ്ടെത്താനുണ്ടെന്നും പോലീസ് അറിയിച്ചു.

ഇരുപതിലേറെ സ്വകാര്യ കമ്പനി ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് മുകളിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചവെരിൽ കൂടുതലും. കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്. കോണിപ്പടികളിൽ കച്ചവടാവശ്യത്തിനുള്ള സാധനങ്ങൾ നിറച്ചുവെച്ചിരുന്നതിനാൽ പലർക്കും താഴേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ മുകൾ നിലകളിലേക്ക് ഓടിക്കയറിയവർ അവിടെയും തീ പടർന്നതോടെ അവശനിലയിലായി. പലരും കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...