വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയത്തിന് മുൻപിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയത്തിന് മുൻപിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറുന്നു. ഉന്നത നിലവാരത്തിൽ റോഡുപണി പൂർത്തിയായപ്പോൾ ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് പോകാൻ സംവിധാനമില്ലാത്തതിനാലാണ് വെള്ളക്കെട്ടുണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബസ് സ്റ്റാൻഡ് മുതൽ ഒഴുകിവരുന്ന വെള്ളം മുമ്പുണ്ടായിരുന്ന ചെറിയ ചപ്പാത്ത് വഴി എതിർവശത്തുള്ള ഓടയിൽ എത്തിയിരുന്നതിനാൽ മുമ്പ് ഇവിടെ കാര്യമായ വെള്ളക്കെട്ട് ഉണ്ടായിരുന്നില്ല.

പുതിയ റോഡ് വന്നപ്പോള്‍ ചപ്പാത്ത് ഇല്ലാതായി. മാത്രമല്ല ഈ ഭാഗത്ത് ഓടയും നിര്‍മ്മിച്ചിട്ടില്ല. വാറ്റുകുന്ന്, നൂറോക്കാട് തുടങ്ങിയ മേഖലകളിലേക്കുള്ള കാല്‍നട യാത്രക്കാര്‍ വെള്ളക്കെട്ടില്‍ ഇറങ്ങി കയറി വേണം യാത്ര ചെയ്യാന്‍. ഇത് ജലജന്യ രോഗങ്ങള്‍ അടക്കം ഉണ്ടാവാന്‍ സാധ്യതയുണ്ടാക്കുകയും ചെയ്യും. അധികൃതരെ വിവരം അറിയിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായും ആക്ഷേപമുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....