മോഷ്ടിച്ച ഓട്ടോറിക്ഷയുമായി യുവാക്കള്‍ പോലീസിന്റെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോഷ്ടിച്ച ഓട്ടോറിക്ഷയുമായി യുവാക്കള്‍ പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി സ്വദേശികളായ മാളിയേക്കല്‍ പറമ്പില്‍ ഷിഹാബ് (21), തുണ്ടിപറമ്പില്‍ മുന്‍സില്‍ (25) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നിരവധി വാഹന മോഷണ കേസുകളില്‍ പ്രതികളാണ്. തിങ്കളാഴ്ച രാത്രി പൊന്നുരുന്നി പാലത്തിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട ഓട്ടോറിക്ഷയ്ക്കു പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് പിടികൂടുകയും ഓട്ടോയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവന്നത്.

കടവന്ത്ര പി ആന്‍ഡ് ടി കോളനിയില്‍ നിന്ന് ഒരു ഓട്ടോ മോഷ്ടിക്കുകയും അത് ഇടുക്കി വെള്ളത്തൂവലില്‍ ഉപേക്ഷിക്കുകയും, തുടര്‍ന്ന് അവിടെനിന്നു മറ്റൊരു ഓട്ടോ തട്ടിയെടുത്ത് വരുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു. എംജി റോഡില്‍ നിന്നു വാഹനം മോഷ്ടിച്ച കേസില്‍ മുന്‍സിലിനെ മുമ്പ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...