വെച്ചൂച്ചിറ : പുതിയ പൈപ്പുകൾ സ്ഥാപിച്ചിട്ടും വെള്ളം വിലകൊടുത്തു വാങ്ങേണ്ട ഗതി കേടിലാണ് വെച്ചുച്ചിറയിലെ ജനങ്ങള്‍. ട്രയൽ റൺ നടത്തിയതിനു പിന്നാലെ പൈപ്പ് പൊട്ടിയതാണ് ഈ അവസ്ഥയ്ക്ക് കാരണം. അടുത്തിടെയാണ് പൈപ്പുകൾ സ്ഥാപിക്കുന്ന പണി പൂർത്തിയായത്. പിന്നാലെയാണ് ട്രയൽ റൺ നടത്തിയത്. ഇതിനിടെ കുംഭിത്തോട് സംഭരണിക്കു സമീപം പൈപ്പ് പൊട്ടുകയായിരുന്നു. അതു നന്നാക്കാതെ ഇനി ജല വിതരണം ആരംഭിക്കാനാകില്ല. പൈപ്പിന്‍റെ തകരാർ റോഡ് വെട്ടിപ്പൊളിച്ചു നന്നാക്കുന്നതിനു പിഡബ്ല്യുഡിയുടെ അനുമതി വേണം. ഇതു ലഭിക്കാത്തതു മൂലം പുനരുദ്ധാരണം വൈകുകയാണ്.
പുതിയ പൈപ്പ് സ്ഥാപിച്ചിട്ടും വെച്ചുച്ചിറയില്‍ ജലക്ഷാമം
RECENT NEWS
Advertisment