മുടങ്ങിയ ജലവിതരണം പുനരാരംഭിക്കണo

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നവീകരണ പ്രവൃത്തികൾ മൂലം മുടങ്ങിയ ജലവിതരണം പുനരാരംഭിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തO. മല്ലപ്പള്ളി ഞാലിക്കണ്ടം – മടുക്കോലി പൊതുമരാമത്ത് റോഡിന്റെ നവികരണ പ്രവൃത്തികൾ കാരണം പുതുശേരി മുതൽ കടമാൻകുളം വരെയുളള ഭാഗത്ത് ആഴ്ചകളായി ജലവിതരണം മുടങ്ങിയിട്ട്. 150 ഓളം വീട്ടുകാരാണ് ഇതുമൂലം കുടിവെളള കിട്ടാതെ ദുരിതം അനുഭവിക്കുന്നത്.

വർഷങ്ങൾ പഴക്കമുള്ള എ സി പൈപ്പ് നന്നാക്കാൻ കഴിയില്ലെന്നാണ് അറ്റകുറ്റപ്പണികൾക്ക് കരാറെടുത്തവർ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെയും വാട്ടർ അതോറിറ്റിയുടെയും ഏകോപനമില്ലാത്ത പ്രവർത്തനമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. 5.5 മീറ്റർ വീതിയിൽ ടാറിങ് ചെയ്യുന്നതിനാൽ നിലവിലുളള പൈപ്പ് ഇതിനടിയിലാകും. പിന്നിട് അറ്റകുറ്റപ്പണികൾക്ക് ശ്രമിച്ചാൽ ടാറിങ്ങിനും കേടുപാടുകൾ ഉണ്ടാകും. ഇതിന് മുൻപായി പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്ത് കുടിവെളള വിതരണം പുനരാരംഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...