സംസ്ഥാന പാതയില്‍ കുമ്പഴ വടക്ക് ജലവിതരണ പൈപ്പ് പൊട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുമ്പഴ വടക്ക്, റോഡിന് നടുവില്‍ ജല വിതരണ പൈപ്പ് പൊട്ടിയിട്ടും തകരാര്‍ പരിഹരിക്കാതെ വാട്ടര്‍ അതോറിട്ടി. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് പമ്പ് ചെയ്യുമ്പോള്‍ കുടിവെള്ളം നടുറോഡില്‍ പാഴാവുകയാണ്. വെള്ളം ശക്തിയായി മുകളിലേക്ക് ഒഴുകിയത് മൂലം സംസ്ഥാന പാതയുടെ ടാറിംഗ് ഇളകിമാറുകയും ചെയ്തു. പൈപ്പ് പൊട്ടി ജലം പാഴാകാന്‍  തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും വാട്ടര്‍ അതോറിറ്റി അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.  വേനല്‍ കടുത്തതോടെ കുമ്പഴ വടക്ക് ഭാഗത്ത് ജനങ്ങള്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകളെയാണ്  കൂടുതലായും ആശ്രയിക്കുന്നത്. വെള്ളം നടുറോഡില്‍ പാഴാകുന്നത് തുടര്‍ന്നാല്‍ ഒട്ടേറെ കുടുംബങ്ങള്‍ വെള്ളം കിട്ടാതെ വലയും.

സംസ്ഥാന പാതയുടെ തകര്‍ച്ചയാണ് മറ്റൊരു പ്രധാനകാര്യം. റോഡില്‍ പതിവായി പൈപ്പ് പൊട്ടുന്നത് മൂലം കുമ്പഴ വടക്ക് ഭാഗത്ത് റോഡില്‍ കുഴിയും രൂപപ്പെടുന്നുണ്ട്. വാഹനങ്ങള്‍ കയറി ഇറങ്ങി രൂപപ്പെടുന്ന കുഴി ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഭീഷണിയായി മാറുകയാണ്. ഒരു മാസത്തില്‍ അധികമായി പൈപ്പ് പൊട്ടിയിട്ട്. പൈപ്പ് നന്നാക്കാത്ത വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....