കടത്തിൽ മുങ്ങി വാട്ടർ അതോറിറ്റി ; കോർപ്പറേഷനുകളിൽ നിന്ന് കുടിശ്ശികയായി ലഭിക്കേണ്ടത് കോടികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാട്ടർ അതോറിറ്റിക്ക് കോർപ്പറേഷനുകളിൽ നിന്നും കുടിശ്ശികയായി ലഭിക്കാനുള്ളത് കോടികളെന്ന് റിപ്പോർട്ട്. കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ 6 കോർപ്പറേഷനുകൾ വെള്ളക്കരത്തിൽ നൽകാനുള്ള കുടിശ്ശിക 209 കോടി രൂപയാണ്. ഇതിനുപുറമേ, തദ്ദേശ വകുപ്പ്, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയും കുടിശ്ശികയായി നൽകാനുള്ളത് കോടികൾ തന്നെയാണ്. ഏറ്റവും കൂടുതൽ കുടിശ്ശിക അടയ്ക്കാൻ ഉള്ളത് കൊച്ചി കോർപ്പറേഷനാണ്. 89.17 കോടി രൂപയാണ് കൊച്ചി കോർപ്പറേഷൻ അടയ്ക്കേണ്ടത്. ഏറ്റവും കുറവ് കുടിശ്ശിക അടയ്ക്കേണ്ടത് കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളാണ്. കൊല്ലം കോർപ്പറേഷൻ 32 ലക്ഷം രൂപയും, കണ്ണൂർ കോർപ്പറേഷൻ 8 ലക്ഷം രൂപയുമാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്.

അതേസമയം, തദ്ദേശ വകുപ്പ് മാത്രം 964 കോടി രൂപ നൽകാനുണ്ട്. സർക്കാർ വകുപ്പുകളുടെ കുടിശ്ശിക 350 കോടി രൂപയാണ്. സർക്കാർ സ്ഥാപനങ്ങളായതിനാൽ നോട്ടീസ് അയച്ചാൽ പലപ്പോഴും മറുപടി ലഭിക്കാറില്ല. ഇതിനോടൊപ്പം, തുടർനടപടിയും കടലാസിൽ ഒതുക്കാറാണ് പതിവെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ കുടിശ്ശിക അടയ്ക്കാത്തതിനെത്തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ കണക്ഷൻ വാട്ടർ അതോറിറ്റി വിച്ഛേദിച്ചിരുന്നു. എന്നാൽ, ഉന്നത തലത്തിലുള്ളവരുടെ ഇടപെടൽ മൂലം നിമിഷങ്ങൾക്കകമാണ് കണക്ഷൻ പുനസ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...