തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കില്‍ അഞ്ചുശതമാനം വര്‍ധന വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഏപ്രില്‍ ഒന്നിന് പുതുക്കിയ വെള്ളക്കരം പ്രാബല്യത്തില്‍ വരും. വെള്ളക്കരം കൂട്ടണമെന്ന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി ഒരു മാസം മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നു. ജല വിതരണത്തിനായി ചെലവാകുന്ന തുകയെങ്കിലും തിരികെ കിട്ടുന്ന തരത്തില്‍ വെള്ളക്കരം വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ നടപടി.
കേന്ദ്ര നിര്‍ദ്ദേശ പ്രകാരമാണ് വെള്ളക്കരം കൂട്ടിയതെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന വലിയ വര്‍ധനയല്ലെന്നും നിലവിലെ നിരക്കില്‍ നിന്ന് അര ശതമാനം മാത്രമാണ് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ വര്‍ധന നടപ്പിലാക്കൂ എന്നും അദ്ദേഹം പറഞ്ഞു.