പത്തനംതിട്ട നഗരത്തെ നരകമാക്കി ചെയര്‍പേഴ്സണ്‍ : അബാന്‍ ജംഗ്ഷനിലെ വെള്ളക്കെട്ടില്‍ ഇനി കുട്ടവഞ്ചി ഇറക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കുവാന്‍ നടപടിയില്ല. ആബാന്‍ മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി ഒരു ഭാഗം മണ്ണിട്ട് ഉയര്‍ത്തിയപ്പോള്‍ മഴവെള്ളം ഒഴുകി പോകാന്‍ വഴിയില്ലാതെ വന്നതാണ് വെള്ളക്കെട്ട് രൂപപ്പെടുവാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ ലഭിച്ചതോടെ ഈ ഭാഗത്ത് ചെളിവെള്ളം വീണ്ടുമുയര്‍ന്നു. കാല്‍നട യാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമാണ് ഇതില്‍ ഏറെ പ്രയാസമനുഭവിക്കുന്നത്. സ്വകാര്യ ബസ് സ്റ്റാന്റ് ഭാഗം മുതല്‍ ഓടയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ ചെളിയില്‍ കൂടി ചവിട്ടിവേണം കാല്‍ നടയാത്രക്കാര്‍ നടക്കുവാന്‍. ആരുടെയോ ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് യാത്രക്കാര്‍ ചെളിയില്‍ തെന്നിവീഴാതെ രക്ഷപെടുന്നത്.

കെട്ടിക്കിടക്കുന്ന ചെളിവെള്ളം സമീപത്തെ വ്യാപാര സ്ഥാപനങ്ങളെയും സാരമായി ബാധിച്ചു. ചെളിയില്‍ ചവിട്ടിവേണം കടയിലേക്ക് ആളുകള്‍ പ്രവേശിക്കുവാന്‍. ഇതുമൂലം പലരും കടയില്‍ കയറാതെ പോകുന്നതായി വ്യാപാരികള്‍ പറയുന്നു. ദിവസങ്ങളായി മഴവെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങിയിട്ടും ഇത് പരിഹരിക്കാന്‍ നഗരസഭയുടെ ഭാഗത്ത് നിന്നും നടപടിയില്ല. വെള്ളക്കെട്ട് ഒഴിവാക്കി നഗരത്തില്‍ എത്തുന്നവര്‍ക്ക് നടക്കുവാനുള്ള താത്കാലിക സൗകര്യമൊരുക്കുവാന്‍ പോലും ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴുന്നതാണ് മറ്റൊരപകടം. സ്കൂട്ടര്‍ യാത്രക്കാരാണ് ഏറെയും തെന്നി വീഴുന്നത്. വെള്ളക്കെട്ടില്‍ കുഴികള്‍ ഉണ്ടെങ്കിലും വാഹനയാത്രക്കാര്‍ ഇത് അറിയാതെ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്‌. വെള്ളക്കെട്ട് അനുദിനം രൂക്ഷമാകുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് അധികാരികള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടത്തിപ്പ് ; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന...

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...