പെരിങ്ങര പഞ്ചായത്തിലെ വെള്ളക്കെട്ട് ; പരിഹാര നടപടികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ ജനങ്ങൾ ഏറെക്കാലമായി അനുഭവിക്കുന്ന വെള്ളക്കെട്ട് ദുരിതത്തിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നടപടി തുടങ്ങി. ഗ്രാമപഞ്ചായത്ത്, ജലസേചന വകുപ്പ് അധികൃതർ ചേർന്ന് ഇന്നലെ പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. വെള്ളം ഒഴുകിപ്പോകേണ്ട 400മീറ്ററോളം ദൂരത്തിൽ നിലനിന്നിരുന്ന വാച്ചാൽതോട് സ്വകാര്യ വ്യക്തികളുടെ കൈയേറ്റംമൂലം നികത്തപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് സംഘം പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. വെള്ളക്കെട്ടിന് കാരണമായ മൂന്നൊന്നിൽ കലുങ്കിന്റെ ഭാഗത്തെ വാച്ചാൽ തോട് കൈയേറ്റം എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി.

വില്ലേജ് ഓഫീസ് രേഖകൾ പരിശോധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, പഞ്ചായത്തംഗം അശ്വതി രാമചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ, സർവേയർ, മറ്റുഉദ്യോഗസ്ഥർ ചേർന്ന് കൈയേറ്റം നടന്ന ഭാഗങ്ങൾ കണ്ടെത്തി കല്ലിട്ടു. ഈ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തോട് വീണ്ടെടുക്കാൻ സാധിച്ചാൽ മഴക്കാലത്ത് പഞ്ചായത്ത് ഓഫീസിലും പെരിങ്ങര ജംഗ്ഷനിലും മറ്റ് ഉപറോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...