റാന്നി ടൗണിലെ വെള്ളക്കെട്ട് : കെ.എസ്.ടി.പി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, ഓടയിലെ മണ്ണ് നീക്കാൻ ഉടൻ നടപടി

For full experience, Download our mobile application:
Get it on Google Play

റാന്നി: കനത്ത മഴയിൽ റാന്നി ടൗണിൽ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിൽ വ്യാപാരികളും നാട്ടുകാരും പരാതി ഉയർന്നതിനെ തുടർന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ടൗണിലെ ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും ഉടനടി നീക്കം ചെയ്ത് വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ ഉറപ്പുനൽകി. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായതിന് ശേഷം ആദ്യമായാണ് റാന്നി ടൗണിൽ ഓട വൃത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ടൗണിലെ ഓടകൾ കവിഞ്ഞൊഴുകുകയും സമീപത്തെ നിരവധി കടകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും ദുരിതത്തിനും ഇടയാക്കിയതോടെയാണ് വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണ് യന്ത്രസഹായത്തോടെ എത്രയും വേഗം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നടപടി വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വ്യാപാരികളും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പ്രായമായവർ നടത്തുന്ന കടകൾ ലക്ഷ്യമിട്ട് മോഷണം ; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി പണം...

0
കൊല്ലം: നമ്പർ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനത്തിലെത്തി മോഷണം നടത്തിയ യുവതി...

തീവ്രവാദ ഭീഷണി അവസാനിച്ചിട്ടില്ല ; അന്താരാഷ്ട്ര തലത്തിൽ പുതിയ ആക്രമണ പരമ്പരകൾക്ക് സാധ്യതയെന്ന് ഇന്ത്യയിലെ...

0
ന്യൂഡൽഹി: പുതിയൊരു ഭീകരാക്രമണ തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ...

പ്രതിഷേധം കനപ്പിച്ച് കോൺഗ്രസ് ; നാളെ കരിദിനമായി ആചരിക്കും ; പോലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന്...

0
ന്യൂഡൽഹി: ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ...

ആരോഗ്യ രംഗത്ത് മുന്‍പന്തിയിലായതാണോ കേരളം ചെയ്ത തെറ്റ് എന്നുള്ള രീതിയിലാണ് ഇന്ന് ഹൈക്കോടതിയുടെ കമന്റെന്ന്...

0
തിരുവനന്തപുരം: എയിംസിന്റെ കാര്യത്തില്‍ കേരളത്തിന് മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതില്‍ പ്രതികരണവുമായി...