പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിക്ക് അകത്തും പുറത്തും വെള്ളക്കെട്ട്. മഴപെയ്താൽ നനയാതെ കയറിനിൽക്കാനുള്ള സൗകര്യം പോലും ഇവിടെ ആവശ്യത്തിനില്ല. മുൻപ് സ്ഥലപരിമിതിയിൽ ഞെരുങ്ങിയ ആശുപത്രി നിർമാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് വീണ്ടും ബുദ്ധിമുട്ടിലായിരിക്കുകയാണ്. എന്നാൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് അടിസ്ഥാനമായി നൽകേണ്ട സൗകര്യങ്ങളും ലഭിക്കുന്നില്ല. ബി ആൻഡ് സി ബ്ളോക്കിന് മുന്നിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നു.
നിർമാണത്തോടനുബന്ധിച്ച് നിലവിൽ അത്യാഹിതവിഭാഗം സ്ഥിതിചെയ്യുന്ന ബി ആൻഡ് സി ബ്ളോക്കിൽനിന്ന് രോഗികൾ ചുറ്റിക്കറങ്ങിയാണ് മരുന്നുവാങ്ങാൻ ഫാർമസിയിൽ എത്തുന്നത്. എന്നാൽ ഈ വഴികളിലുള്ള കൊരുപ്പുകട്ടകൾ പലതും ഇളകിയിരിക്കുകയാണ്. മഴക്കാലമായതോടെ ഈ വഴികളിൽ വെള്ളക്കെട്ടും പായലും സ്ഥിരമാണ്. വഴുക്കലുള്ള ഇവയിലൂടെ നടന്നാൽ വീഴും. കെട്ടിടത്തിന്റെ മേൽക്കൂരയിൽ വീഴുന്ന വെള്ളം പലഭാഗത്തും പൈപ്പുകളിലൂടെ താഴേയ്ക്ക് ഒഴുകാതെ ഭിത്തികളിൽക്കൂടി ഒലിച്ചിറങ്ങുന്നുണ്ട്. ഇത് പിന്നീട് ഭിത്തികളുടെയും തൂണുകളുടെയും ബലക്ഷയത്തിന് കാരണമാകും. കൂടാതെ ഇങ്ങനെയിറങ്ങുന്ന വെള്ളം വരാന്തകളിലും മറ്റും കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.