പത്തനംതിട്ട ജനറൽ ആശുപത്രിക്ക്‌ അകത്തും പുറത്തും വെള്ളക്കെട്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിക്ക്‌ അകത്തും പുറത്തും വെള്ളക്കെട്ട്.‌ മഴപെയ്താൽ നനയാതെ കയറിനിൽക്കാനുള്ള സൗകര്യം പോലും ഇവിടെ ആവശ്യത്തിനില്ല. മുൻപ് സ്ഥലപരിമിതിയിൽ ഞെരുങ്ങിയ ആശുപത്രി നിർമാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് വീണ്ടും ബുദ്ധിമുട്ടിലായിരിക്കുകയാണ്. എന്നാൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് അടിസ്ഥാനമായി നൽകേണ്ട സൗകര്യങ്ങളും ലഭിക്കുന്നില്ല. ബി ആൻഡ് സി ബ്ളോക്കിന് മുന്നിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നു.

നിർമാണത്തോടനുബന്ധിച്ച് നിലവിൽ അത്യാഹിതവിഭാഗം സ്ഥിതിചെയ്യുന്ന ബി ആൻഡ് സി ബ്ളോക്കിൽനിന്ന്‌ രോഗികൾ ചുറ്റിക്കറങ്ങിയാണ് മരുന്നുവാങ്ങാൻ ഫാർമസിയിൽ എത്തുന്നത്. എന്നാൽ ഈ വഴികളിലുള്ള കൊരുപ്പുകട്ടകൾ പലതും ഇളകിയിരിക്കുകയാണ്. മഴക്കാലമായതോടെ ഈ വഴികളിൽ വെള്ളക്കെട്ടും പായലും സ്ഥിരമാണ്. വഴുക്കലുള്ള ഇവയിലൂടെ നടന്നാൽ വീഴും. കെട്ടിടത്തിന്റെ മേൽക്കൂരയിൽ വീഴുന്ന വെള്ളം പലഭാഗത്തും പൈപ്പുകളിലൂടെ താഴേയ്ക്ക് ഒഴുകാതെ ഭിത്തികളിൽക്കൂടി ഒലിച്ചിറങ്ങുന്നുണ്ട്. ഇത്‌ പിന്നീട് ഭിത്തികളുടെയും തൂണുകളുടെയും ബലക്ഷയത്തിന് കാരണമാകും. കൂടാതെ ഇങ്ങനെയിറങ്ങുന്ന വെള്ളം വരാന്തകളിലും മറ്റും കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...