പൂവത്തൂർ റോഡിൽ വെള്ളക്കെട്ട്

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : പൂവത്തൂർ റോഡിൽ കോയിപ്രം പോലീസ് സ്റ്റേഷനുസമീപം റോഡിൽ വെള്ളക്കെട്ട്. റോഡിന് സമീപത്തെ തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുത്തി വൈദ്യുതത്തൂൺ. തോടിന്റെ അരികിൽ നിൽക്കുന്ന 11 കെവി ലൈൻ ഉൾപ്പെടെ വലിച്ചിട്ടുള്ള വൈദ്യുതത്തൂണിനെ താങ്ങിനിർത്തുന്നതിനു വേണ്ടിയുള്ള തൂണിന്റെ ചുവട് തോടിന് കുറുകേയാണ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തേ ആറുമീറ്റർ വീതിയുണ്ടായിരുന്ന തോട് കൈയ്യേറ്റത്തെ തുടർന്നാണ് ഒന്നര മീറ്ററിലേക്ക് ചുരുങ്ങിയത്. തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന തൂണിന്റെ ചുവട്ടിൽ മഴവെള്ളത്തിനൊപ്പം ഒഴുകിവരുന്ന മാലിന്യം അടിഞ്ഞുകൂടി വെള്ളം ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്.

ഒഴുക്ക് തടസ്സപ്പെടുമ്പോൾ വെള്ളം തോടുകവിഞ്ഞ് റോഡിലൂടെയാണ് ഒഴുകുന്നത്. വെള്ളം ഒഴുകിച്ചെന്ന് പോലീസ് സ്റ്റേഷന്റെ കവാടത്തിന് മുമ്പിലാണ് കെട്ടിക്കിടക്കുന്നത്. സ്റ്റേഷനിൽ എത്തുന്നവർക്ക് വെള്ളക്കെട്ടിൽ വേണം വാഹനം നിർത്തിയിടാൻ. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ വെള്ളക്കെട്ടിലൂടെ നടന്നാണ് പോകുന്നത്. തോടിന്റെ പഴയ വീതി പുനഃസ്ഥാപിക്കുകയോ റോഡ് ഉയർത്തുകയോ ചെയ്താൽമാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...