നിങ്ങളുടെ വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകൾ എത്തിയിരിക്കുകയാണ്. നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ പുതിയ അപ്‌ഡേറ്റുകൾ ലഭിക്കും. ചിത്രങ്ങൾക്കും ജിഫിനും വീഡിയോകൾക്കും പെട്ടെന്ന് മറുപടി നൽകാൻ കഴിയുന്ന അപ്‌ഡേറ്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഈ അപ്‌ഡേറ്റ് എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ലഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. വീഡിയോയും ചിത്രവും സ്‌ക്രീനിലെ കാഴ്ചയിൽ ഇരിക്കുമ്പോൾ തന്നെ ഉടൻ റിപ്ലൈ അറിയിക്കാൻ ഈ അപ്‌ഡേറ്റിന് ശേഷം സാധിക്കും. ഒപ്പം വാട്‌സ്ആപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകൾക്കായി ഉള്ള പച്ചവര മാറി നീല വര തന്നെ വരും.
വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാൻ കൊണ്ടുവരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. 24 മണിക്കൂർ അല്ലെങ്കിൽ രണ്ടാഴ്ചവരെ തിരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലാകും അപ്‌ഡേറ്റ്. പണമിടപാട് നടത്താനുള്ള അപ്‌ഡേറ്റ് വാട്ട്‌സാപ്പ് നേരത്തെ അവതരിപ്പിച്ചതാണ്. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഈ നീക്കം. നേരത്തെ തന്നെ വാട്ട്‌സ്ആപ്പിൽ പേമെന്റ് സംവിധാനം ഉണ്ട്. പുതിയ അപ്‌ഡേറ്റ് വഴി വാട്ട്‌സ്ആപ്പ് വഴി ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നല്‍കുന്ന സേവനങ്ങൾക്കുള്ള പണം വാട്ട്‌സ്ആപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ സാധിക്കും. എല്ലാ യു പി ഐ ആപ്പുകൾ ഉപയോഗിച്ചും വാട്‌സാപ്പിലൂടെ പണം ഇടപാട് നടത്താം. വാട്‌സ്ആപ്പ് അടുത്തിടെ കൊണ്ടുവന്ന അപ്‌ഡേറ്റ് ആയിരുന്നു വാട്‌സ്ആപ്പ് ചാനലുകൾ. ഒരു വൺ-വേ ബ്രോഡ്കാസ്റ്റ് ടൂൾ ആണ് ഇത്. ഇത് വഴി നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്‌പോട്സ് താരങ്ങൾ സിനിമ താരങ്ങൾ തുടങ്ങിയ വ്യക്തികളുടെ അപ്‌ഡേറ്റ് അറിയാനും കഴിയും.