വാട്സ് ആപ്പില്‍ പുതിയയൊരു അടിപൊളി ഫീച്ചര്‍ കൂടി വരുന്നു

For full experience, Download our mobile application:
Get it on Google Play

വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലൂടെയും മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയും ഉപയോക്താക്കളുടെ സൗകര്യവും വർധിപ്പിക്കുന്ന വിധത്തിലുള്ള ഫീച്ചറുകളാണ് ഇവയെല്ലാം. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് അടുത്തിടെയാണ് വാട്സ്ആപ്പ് തട്ടിപ്പുകൾ തടയാനായി സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നുമുള്ള കോളുകൾ വരുമ്പോൾ അവ സൈലന്റ് ആക്കുന്ന സംവിധാനമാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇപ്പോഴിതാ മെസേജ് പിൻ ചെയ്യുന്നത് സംബന്ധിച്ച പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പ്.

വാട്സ്ആപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വിടുന്ന വാബെറ്റഇൻഫോയുടെ റിപ്പോർട്ടുകൾ പ്രകാരം വാട്സ്ആപ്പ് “മെസേജ് പിൻ ഡ്യൂറേഷൻ” എന്ന ഫീച്ചർ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ്. വരാനിരിക്കുന്ന ഈ ഫീച്ചർ ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകൾ പിൻ ചെയ്യുന്ന കാലയളവ് തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ സഹായിക്കും. വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വാട്സ്ആപ്പ് ബീറ്റ അപ്ഡേറ്റിൽ ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്.

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്സ്ആപ്പ് മെസേജ് പിൻ ഡ്യൂറേഷൻ ഫീച്ചർ ആൻഡ്രോയിഡ് 2.23.13.11 അപ്‌ഡേറ്റിനായുള്ള ബീറ്റ വേർഷനിൽ കണ്ടെത്തിയതായി വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. വൈകാതെ തന്നെ ഈ അപ്ഡേറ്റ് എല്ലാവർക്കുമായി ലഭ്യമാകും. വാട്സ്ആപ്പ് മെസേജ് പിൻ ഡ്യൂറേഷൻ ഫീച്ചർ ഒരു ചാറ്റിൽ ഒരു മെസേജ് പിൻ ചെയ്യുന്നതിനുള്ള കാലയളവ് സെറ്റ് ചെയ്യാൻ സഹായിക്കുന്നു. ഉപയോക്താക്കൾക്ക് പിൻ ചെയ്യുന്ന മെസേജിന്റെ ഡ്യൂറേഷൻ സെറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.

നമ്മൾ ഒരു മെസേജ് പിൻ ചെയ്യുമ്പോൾ എത്ര സമയത്തേക്കാണ് അവിടെ വേണ്ടത് എന്ന് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിശ്ചിത സമയത്തിന് ശേഷം വാട്സ്ആപ്പ് ചാറ്റിലെ പിൻ ചെയ്ത മെസേജ് ഓട്ടോമാറ്റിക്കായി അൺപിൻ ചെയ്യപ്പെടും. വാട്സ്ആപ്പ് ചാറ്റുകൾക്കുള്ളിൽ പിൻ ചെയ്‌ത മെസേജുകൾ നിയന്ത്രിക്കുന്നതിന് ഉപയോക്താക്കൾക്ക് കൂടുതൽ കൺട്രോളുകൾ നൽകുക എന്ന ലക്ഷ്യത്തിൽ വരുന്ന ഫീച്ചറാണ് ഇത്. ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്ന റിപ്പോർട്ടിൽ ഉണ്ട്.

വാട്സ്ആപ്പിലെ മെസേജ് പിൻ ഡ്യൂറേഷൻ ഫീച്ചർ ആദ്യ ഘട്ടത്തിൽ നമുക്ക് പിൻ ചെയ്ത മെസേജുകളുടെ ഡ്യൂറേഷൻ തിരഞ്ഞെടുക്കാനായി മൂന്ന് ഓപ്ഷനുകൾ നൽകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നമുക്ക് 24 മണിക്കൂർ 7 ദിവസം, 30 ദിവസം എന്നിങ്ങനെയുള്ള കാലയളവിലേക്ക് മെസേജ് പിൻ ചെയ്യാൻ സാധിക്കും. ഈ ഡ്യൂറേഷനിൽ ഒന്ന് തിരഞ്ഞെടുത്ത് മെസേജ് പിൻ ചെയ്ത് കഴിഞ്ഞാൽ പോലും ആവശ്യമെങ്കിൽ നിങ്ങൾക്ക് ഈ സമയം അവസാനിക്കുന്നതിന് മുമ്പ് തന്നെ നിലവിലെ പിൻ ചെയ്‌ത മെസേജ് അൺപിൻ ചെയ്യാനും സാധിക്കും.

മുകളിൽ സൂചിപ്പിച്ചതുപോലെ വാട്സ്ആപ്പിലെ മെസേജ് പിൻ ഡ്യൂറേഷൻ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് എപ്പോഴായിരിക്കും പുറത്തിറക്കുക എന്ന കാര്യം വാട്സ്ആപ്പ് വെളിപ്പെടുത്തിയിട്ടില്ല. ആപ്പിന്റെ ഭാവി അപ്‌ഡേറ്റിൽ ഇത് ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാറ്റ്‌ഫോമിൽ വർധിച്ച് വരുന്ന തട്ടിപ്പുകൾ തടയാൻ വാട്സ്ആപ്പ് അടുത്തിടെ രണ്ട് പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരുന്നു. “സൈലൻസ് അൺ നോൺ കോളേഴ്‌സ്” ഫീച്ചർ എല്ലാവർക്കും ലഭ്യമാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും....

എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഓർത്തഡോക്സ് സഭ

0
തിരുവനന്തപുരം: എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള...

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം, യാത്രാരേഖ മാത്രമാണെന്ന്...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....