ഒരു വാട്സാപ്പിൽ ഇനിമുതൽ 2 അക്കൗണ്ട് ; മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ എത്തി

For full experience, Download our mobile application:
Get it on Google Play

ഇനിമുതൽ ഒരു വാട്സാപ്പ് ആപ്പിൽ വ്യത്യസ്ത അക്കൗണ്ടുകൾ ഒരേസമയം ലോഗിൻ ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകൾ മാറി മാറി ഉപയോഗിക്കാം. ടെലഗ്രാം ആപ്പിൽ ഇതിനകം ലഭ്യമായ ഫീച്ചർ ആണിത്. നിലവിൽ രണ്ട് സിം കാർഡുകളുണ്ടെങ്കിൽ വാട്സാപ്പിന്റെ ക്ലോൺ ആപ്പ് എടുത്താണ് പലരും ലോഗിൻ ചെയ്യാറ്. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് ഒരേ ആപ്പിൽ തന്നെ വ്യത്യസ്ത അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനാവും. ഇതിന് ആദ്യം ഡ്യുവൽ സിം സൗകര്യമുള്ള ഫോണിൽ രണ്ട് സിംകാർഡ് കണക്ഷനുകൾ വേണം.
1.വാട്സാപ്പ് സെറ്റിങ്സ് തുറക്കുക.
2.നിങ്ങളുടെ പേരിന് നേരെയുള്ള ചെറിയ ആരോ (Arrow) ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.
3.രണ്ടാമത്തെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ പ്രോസസ് പൂർത്തീകരിക്കുക.
4.പുതിയ അക്കൗണ്ട് ചേർക്കപ്പെടും
5.പേരിന് നേരെയുള്ള Arrow ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അക്കൗണ്ടുകൾ മാറ്റി ഉപയോഗിക്കാം.
6.രണ്ട് അക്കൗണ്ടുകൾക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷൻ സെറ്റിങ്സും ആയിരിക്കും.
വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിൾ വേർഷനിവും ഈ അപ്ഡേറ്റുകൾ എത്തിയിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ ഇപ്പോൾ ഈ ഫീച്ചർ ലഭിക്കുന്നില്ലെങ്കിൽ താമസിയാതെ എത്തും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ്...

പ്ലീഡർ നിയമന വിവാദം : കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ സർക്കാർ

0
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള...

‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍ ; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ...