സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി; സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെടൽ. അനുമതിയില്ലാതെ കെ.ടി.യു വി സി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളുമാണ് റദ്ദാക്കിയത്. സർക്കാറിന്‍റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നൽകിയ ഹര്‍ജിയിലാണ് കോടതി വിധി. സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാറിന് ട്രൈബ്യൂണൽ നൽകിയ നിർദേശം. തുടർന്നാണ് സിസ ഹൈകോടതിയിൽ ഹര്‍ജി നൽകിയത്. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കിയത്.

സാങ്കേതിക സർവകലാശാല വി.സിയായിരുന്ന രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്നാണ് ചാൻസലർ കൂടിയായ ഗവർണർ യു.ജി.സി ചട്ടപ്രകാരം സിസ തോമസിനെ വൈസ് ചാൻസലറായി നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ നിയമനം നിയമപരമെന്നാണ് കോടതി വിധിച്ചത്. കെ.ടി.യു താല്‍ക്കാലിക വിസി സ്ഥാനം ഏറ്റെടുത്തതില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഡോ.സിസ തോമസ് വ്യക്തമാക്കിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചെന്നും അവർ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....